തെറ്റും ശരിയും
തിരക്കിനിടയിലാണ് അവളെ കണ്ടു മുട്ടിയത് , ചാറ്റ് ലിസ്റ്റിലെ പേര് കണ്ട്, മുമ്പേ പരിചയമുള്ള സുഹൃത്ത് ആണെന്ന് കരുതി വന്നതാ , പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോ തന്നെ അവള്‍ക്കു ബോധ്യം വന്നു , പിന്നീട ഇടോക്കൊക്കെ വരും , കുറെ കാര്യങ്ങള്‍ സംസാരിക്കും അങനെ അങനെ അവള്‍ എന്റെയും ഒരു സുഹുര്ത്തായി .
ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് തരാത്തതില്‍ ഞങ്ങള്‍ ആദ്യമായി തെറ്റി ,
പിന്നീട് നേരിട്ട് കാണാന്‍ ഭാഗ്യം വന്നപ്പോള്‍ എന്റെ നമ്പര്‍ കണ്ട് പിടിച്ചു മെസ്സേജ് ചെയ്തു .
എന്താ ആദ്യം നമ്പര്‍ തരാത്തത് , ഇപ്പൊ എന്തിനു തന്നു എന്നതില്‍ വീണ്ടും ഞാന്‍ ഉടക്കി ,
പക്ഷെ പിന്നീടും തെറ്റിയത് ഒക്കെ ആവശ്യത്തിനു ആയിരുന്നു ,
കാമുകന്റെ പേര് പറയാത്തതില്‍ , എന്ത് കൊണ്ട് എന്നെ പ്രണയിച്ചു കൂടാ എന്നതില്‍ ,
വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതില്‍ ,
മെസ്സേജ് നു റിപ്ലേ തരാത്തതില്‍ ,
വിളിച്ചു കൊണ്ടിരിക്കുമ്പോ കാള്‍ വരുന്നതില്‍ ,
വിളിക്കുമ്പോ നമ്പര്‍ ബിസി ആയതില്‍ ,
മേന്സസിന്റെ സമയം പറയാത്തതില്‍ ,
എന്നോട് കിന്നരിക്കാന്‍ വരാത്തതില്‍ ,
പത്തു മണിക്ക് ശേഷം പ്രതികരിക്കാത്തതില്‍ ,
അവസാനമായി തെറ്റിയത് എന്തിനു എന്നിക്ക് പുറമേ മറ്റുള്ളവരോട് ചാറ്റാന്‍ പോകുന്നു എന്നതായിരുന്നു ,
അവസാനമായി അവള്‍ അയച്ച മെസ്സേജ് ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കും 'എന്തിനാ ഇത്രയും എന്നെ സ്നേഹിച്ചത് , ഞാന്‍ പറയാറില്ലയോ വേണ്ടാന്ന് ..... സ്നേഹത്തോടെ യുവര്‍ ഫ്രണ്ട് .
