Saturday, December 24, 2011

 
തെറ്റും  ശരിയും 


 
                                                                   തിരക്കിനിടയിലാണ്  അവളെ കണ്ടു മുട്ടിയത്‌ ,  ചാറ്റ് ലിസ്റ്റിലെ പേര് കണ്ട്, മുമ്പേ പരിചയമുള്ള സുഹൃത്ത്‌ ആണെന്ന് കരുതി വന്നതാ , പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോ തന്നെ അവള്‍ക്കു ബോധ്യം  വന്നു ,   പിന്നീട ഇടോക്കൊക്കെ വരും , കുറെ കാര്യങ്ങള്‍ സംസാരിക്കും   അങനെ  അങനെ അവള്‍ എന്റെയും ഒരു സുഹുര്ത്തായി .

                                          ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് തരാത്തതില്‍  ഞങ്ങള്‍ ആദ്യമായി  തെറ്റി ,  

പിന്നീട് നേരിട്ട് കാണാന്‍ ഭാഗ്യം വന്നപ്പോള്‍ എന്റെ നമ്പര്‍ കണ്ട് പിടിച്ചു മെസ്സേജ് ചെയ്തു . 
എന്താ ആദ്യം നമ്പര്‍ തരാത്തത് ,  ഇപ്പൊ എന്തിനു തന്നു എന്നതില്‍  വീണ്ടും ഞാന്‍ ഉടക്കി , 
   
പക്ഷെ പിന്നീടും തെറ്റിയത് ഒക്കെ ആവശ്യത്തിനു ആയിരുന്നു , 
കാമുകന്റെ പേര് പറയാത്തതില്‍ , എന്ത് കൊണ്ട്  എന്നെ പ്രണയിച്ചു കൂടാ എന്നതില്‍ ,     
വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതില്‍ ,  
മെസ്സേജ് നു റിപ്ലേ തരാത്തതില്‍ , 
വിളിച്ചു കൊണ്ടിരിക്കുമ്പോ കാള്‍ വരുന്നതില്‍ , 
വിളിക്കുമ്പോ നമ്പര്‍ ബിസി ആയതില്‍ , 
മേന്സസിന്റെ സമയം പറയാത്തതില്‍ , 
എന്നോട്  കിന്നരിക്കാന്‍ വരാത്തതില്‍ , 
പത്തു മണിക്ക് ശേഷം പ്രതികരിക്കാത്തതില്‍ ,
അവസാനമായി തെറ്റിയത്  എന്തിനു എന്നിക്ക് പുറമേ  മറ്റുള്ളവരോട്  ചാറ്റാന്‍  പോകുന്നു എന്നതായിരുന്നു , 


അവസാനമായി അവള്‍ അയച്ച മെസ്സേജ്  ഇടയ്ക്കിടയ്ക്ക് എടുത്തു നോക്കും 'എന്തിനാ ഇത്രയും എന്നെ സ്നേഹിച്ചത് , ഞാന്‍ പറയാറില്ലയോ വേണ്ടാന്ന് ..... സ്നേഹത്തോടെ യുവര്‍ ഫ്രണ്ട് .


Tuesday, May 31, 2011

സ്വാര്‍ത്ഥ



പ്രണയം ഒരുതരം സ്വാര്‍ത്ഥതയാണ് .........

നീ യാണ് എനിക്ക് എല്ലാം മെന്നും 
 മറ്റുള്ളവര്‍ എനിക്ക് ഒന്നുമെല്ലെന്നും ...............

Thursday, February 10, 2011

വരകള്‍




എല്ലാ ചുവന്ന വരകളും തോല്‍വിയല്ല ... മറ്റൊന്നില്‍ പച്ച മഷി കൊണ്ട് 'വെരിഗുഡ്' എന്ന് എഴുതിയത് കൊണ്ടാണ്.

Monday, February 7, 2011

മല പുഴയോട് പറഞ്ഞത് .......




ഞാനൊരു മലയാണ് ...........
നീയൊരു പുഴയും...........

നിന്‍റെ ഒഴുകുന്ന സ്നേഹം ഞാന്‍ -
അത്രമേല്‍ ആസ്വദിച്ചിരുന്നു .

എന്‍റെ അങ്ങിങ്ങായുള്ള നേരിയ -
ഉറവകള്‍ കൊണ്ട് നീ .....
തൃപ്തി അടഞ്ഞതുമാണ്.

ആരെങ്കിലും വന്നെന്‍റെ
കരിമ്പാറയൊന്നു പൊട്ടിച്ചു തരുമോ ......

എത്രമാത്രം അവളെ സ്നേഹിക്കുന്നുണ്ടെന്ന് 
ഈ ...
വെള്ളച്ചാട്ടം പറയുമായിരിക്കും .

Sunday, February 6, 2011

അരുത്

 ലൈന്‍ കമ്പികളില്‍ ഇരുന്ന് പ്രണയിക്കുന്നവരോട് 'അരുത് ' എന്ന് പറയാത്തത് കൊണ്ടാകാം വഴിയരികില്‍ ഷോക്കടിച്ച്‌ കരിഞ്ഞ പക്ഷികളെ കണ്ടത് ..........

ചിറക്

ചിറക്  











അതിനു  ശേഷവും    വേട്ടക്കാരന്‍ വന്നു, പന്ത്രണ്ട് പറവകളില്‍ ഒന്നിനെ വെടിവെച്ചു."ബാക്കി എത്ര"?എന്നതിന് ഉത്തരം പതിനൊന്ന്‍ എന്ന്‍ തന്നെയായിരുന്നു.


അധ്യാപകനും കൂട്ടുകാരും കളിയാക്കി ചിരിച്ചപ്പോഴും ഉറച്ചു തന്നെ പറഞ്ഞു :


      "ചിറകരിഞ്ഞ പറവകള്‍ എങ്ങനെ മാഷേ പറക്കാ???" 







നോട്ടം(അഥവാ  ഞാന്‍ നോകി  കാണു ന്നത് )











 മിഞ്ഞാന്നു ഞാന്‍ ഒരു പള്ളി പോയി ...................... അവിടെ ഇപ്പോളും വിഷയം എന്താന്ന് അറിയോ  ......
ജുമുഅക്ക് രണ്ടു ബാങ്ക് ഉണ്ടോ എന്ന്..................

അതിനിടയില്‍  "ഈജിപ്തും"  പറഞ്ഞു ...

അറബി കുതുബ പറയുന്ന പള്ളിയില് "ഈജിപ്ത്" പണ്ഡിതന്‍ എഴുതിയ കിത്താബു ആണത്രേ ..................... വായിക്കുന്നത്   

Saturday, February 5, 2011

അങ്ങനെ ഞാനും ബ്ലോഗ്‌ തുടങ്ങി ........................ അന്യായങ്ങള്‍ എന്നാണ് പേരിട്ടത് ............... പണ്ട് എന്തെങ്കിലും പറയുമ്പോള്‍, പലരും പറയുമായിരുന്നു  "നീ ന്യായം പറയല്ലേ എന്ന്"  .................... അങ്ങനെ എന്റ്റെ ന്യായങ്ങള്‍ അന്യായമായി ..................... നിങ്ങള്ക്ക് ഇത് ന്യായമായി തോന്നിയാല്‍ , അന്യായമായി തോന്നിയാല്‍ എനിക്ക് കമന്റ്റ് ചെയുക .........
                                                                                         എന്ന്
                                                                                                  അന്യായക്കാരന്‍
                                                                                                                                ശാഹിദ്.